അടിയില്‍ കലാശിച്ച കൊട്ട് അടിക്കലാശം ആയി മാറിയ കലാശക്കൊട്ട് പൂര്‍ണമായ രാഷ്ട്രീയാവബോധം തൊട്ടുതീണ്ടാത്ത തീവ്രരാഷ്ട്രീയ പ്രവര്‍ത്തകരെ വേദനിപ്പിക്കുകയും ആശുപത്രിയിലാക്കുകയും ചെയ്തു. പാര്‍ട്ടി വൈരാഗ്യതിന്‍റെ പേരില്‍ ഓരോ പാര്‍ട്ടിയും അക്രമകാരണം മറ്റു പാര്‍ട്ടികളില്‍ എറിഞ്ഞു പിടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. യഥാര്‍ഥത്തില്‍ മോഹനവാഗ്ധാനങ്ങള്‍ക്ക് അടിമപ്പെട്ട അണികള്‍ പൊളിറ്റിക്കല്‍ വികാരത്തിന്‍റെ കീഴില്‍ വിവിധങ്ങളായി തിരിഞ്ഞ് തങ്ങളുടെ കയ്യിലെ പതാകക്കമ്പുകള്‍ ആയുധമാക്കിമാറ്റി . വിജയത്തിന് ശേഷം എല്ലാ ജനങ്ങളുടെയും പ്രതിനിതിയായി മാറണമെന്നതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ ഐക്യമാണ് ഉള്ളത് . ഇതു മനസ്സിലാക്കാത്ത അണികള്‍ മുറിവേറ്റു വീഴുന്നു . അവസാനം വാക്കുകളും വാഗ്ദാനങ്ങളും മറന്ന ഇവര്‍ പാര്‍ലമെന്‍റെ പടികള്‍ കയറും. കഴിഞ്ഞ അനുഭവങ്ങള്‍ തന്നെ ധരാളം. ഹബീബ് ഇബ്നു അബ്ദുള്ള.കെ വള്ളിക്കുന്ന് |
|